Ind disable

2011 ജനുവരി 17, തിങ്കളാഴ്‌ച

കിഴുന്ന പാറ ഗുഹ

കുറച്ചു  ദിവസമായി മാനസികമായി വല്ലാത്ത ടെന്‍ഷന്‍ അനുഭവിച്ചു വരികയായിരുന്നു.. അപ്പോഴേ മനസ്സില്‍ വിചാരിച്ചതാണ് കിഴുന്ന പാറ ഗുഹയില്‍ പോയി മനസ് തുറന്നു ഒന്ന് പ്രാര്‍തിക്കണം എന്ന്. ഞായറാഴ്ച രാവിലെ തന്നെ ഈ കാര്യം ഓര്‍മ വന്നു. കൂടാതെ എന്‍റെ ഈ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റും യോഗീശ്വരനെ കുറിച്ച് ആയികൊട്ടെ എന്നും കരുതി.  ഏകദേശം ഒരു 12 മണിയോടെ ഞാന്‍ വീട്ടില്‍ നിന്നും പുറപെട്ടു. തനിച്ചാണ് പോയത്. തലശ്ശേരി കണ്ണൂര്‍ റൂട്ടില്‍ തോട്ടട എന്ന സ്ഥലത്ത് നിന്നും ഏകദേശം രണ്ടര കി.മീ ഉള്ളോട്ടു മാറിയാണ് കിഴുന്ന പാറ ഗുഹ സ്ഥിതി ചെയ്യുന്നത്. തോട്ടടയില്‍ നിന്നും കിഴുന്നയിലേക്ക് ബസ്‌ സര്‍വിസ് ഉണ്ട്. ബസ്‌ ഇറങ്ങി കഴിഞ്ഞു ഏകദേശം 300 മീറ്റര്‍ ദൂരം ചെറിയ റോഡിലൂടെ യാത്ര ചെയ്യണം ഗുഹയിലേക് എത്തിപ്പെടാന്‍. ബസ്‌ സ്റ്റോപ്പില്‍ ബോഡ് ഉണ്ട്.
 ചെറു വാഹനങ്ങള്‍ക്ക് മാത്രമേ ഈ റോഡിലൂടെ പോകാന്‍ കഴിയുകയുള്ളൂ. ഈ റോഡ്‌ അവസാനിക്കുന്നത് ഗുഹയിലേക്കുള്ള കോണിപ്പടികളിലാണ്‌. 
ഇവിടെ എത്തുമ്പോള്‍ തന്നെ നമ്മുക്ക് കടലിന്‍റെ മനോഹര ദൃശ്യം കാണാന്‍ കഴിയും. കോണിപ്പടി ഇറങ്ങി കുറച്ചു  ദൂരം നടന്നാല്‍ കിഴുന്ന പാറ ഗുഹയില്‍ എത്തി ചേരും. 
ഇതാണ് കിഴുന്ന പാറ യോഗീശ്വര ഗുഹ സന്നിധാനം. ഈ ഗുഹയ്ക്കുള്ളില്‍ ഒരു യോഗീശ്വരന്‍ ധ്യാനത്തില്‍ ഇരിക്കുന്നു എന്നും  ഇവിടെ വന്നു  നമ്മള്‍ യോഗീശ്വരനോട് മനസുരുകി പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ എല്ലാ വിഷമതകളും മാറുമെന്നും എല്ലാ ആഗ്രഹങ്ങളും യോഗീശ്വരന്‍ സാധിച്ചു തരും എന്നുമാണ് വിശ്വാസം.  വിശ്വാസം അല്ല സത്യമാണ്. ഇത് എന്‍റെ അനുഭവമാണ്‌. 
മറ്റു സ്ഥലങ്ങളില്‍ ഉള്ളത് പോലെ ഇവിടെ പൂജാരിയോ കാര്യങ്ങളോ ഒന്നുമില്ല. തികച്ചും വിജനമായ ഒരു ഗുഹ കവാടം. ഗുഹയ്ക്കകതായി കുറെ  വിളക്കുകള്‍ തെളിഞ്ഞു നില്‍ക്കുന്നത് കാണാം. കടല്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ അതി ശക്തമായ കാറ്റായിരികും  ഇവിടം മുഴുവന്‍. എന്നിരുന്നാലും ഈ ഗുഹയ്ക്കകാതെ വിളക്കുകള്‍ ഒരിക്കലും അണയാറില്ല.  ഇവിടുത്തെ പൂജാരി നമ്മള്‍ തന്നെ ആണ്. ഇവിടെ പണം കാണിക്കയായി നിക്ഷേപിക്കാന്‍ പാടില്ല. യോഗീശ്വരനോട് പ്രാര്‍ത്ഥിക്കുക അതിനു ശേഷം ഇവിടെ കാണുന്ന വിളക്കുകളില്‍ ഏതേലും ഒന്ന് തിരി തെളിയിക്കുക. നമ്മുടെ പ്രാര്‍ത്ഥന സഫലമായാല്‍ വീണ്ടും വന്നു ഒരു വിളക്ക്‌ യോഗീശ്വരന് സമര്‍പ്പിച്ചാല്‍ മതി. ഇവിടെ കാണുന്ന വിളക്കുകള്‍ ഒക്കെ വിശ്വാസികള്‍ അവരുടെ ആഗ്രഹ സാക്ഷല്‍ക്കാരത്തിന്  ശേഷം സമര്‍പ്പിച്ചതാണ്.  വിളക്ക്‌ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് വെളിച്ചെണ്ണ, തിരി, കര്‍പ്പൂരം, സാബ്രാണി മുതലായവയും കൊണ്ട് വരാവുന്നതാണ്. ഈ ഗുഹയിലെ യോഗീശ്വരന്‍റെ ദിവ്യ ശക്തി തിരിച്ചറിഞ്ഞു ഇപ്പോള്‍ ദൂരെ സ്ഥലങ്ങളില്‍  നിന്നും ആള്‍ക്കാര്‍ ഇവിടെ എത്തി ചേരുന്നുണ്ട്. ഈ അടുത്തിടെ ഏഷ്യനെറ്റ് ചാനലില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ 2 എപ്പിസോഡ് ഈ ഗുഹയെ കുറിച്ചായിരുന്നു. 
ഞാന്‍ ഇവിടെ എത്തുമ്പോ ആരും ഉണ്ടായിരുന്നില്ല. യോഗീശ്വരനോട് മനസുരുകി പ്രാര്‍ത്ഥിച്ചതിനു ശേഷം കുറച്ച ഫോട്ടോസ് എടുത്തു. ഗുഹയ്ക്ക് മുന്നില്‍ ഉള്ള ചെറിയ പാറയില്‍ അല്‍പ സമയം ഇരുന്നു. ഇവിടുത്തെ കാറ്റ്  ശരീരത്തിനും മനസിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ്. ഈ പാറയില്‍ നിന്ന് പിറകിലേക്ക് നോക്കുമ്പോള്‍  കടലിന്‍റെ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. അല്‍പ സമയം അവിടെ ഇരുന്ന ശേഷം ഞാന്‍ താഴെ കടല്‍ തീരത്തിലേക്ക്  ഇറങ്ങി. അല്പം മുന്നോട്ടു നടന്നാല്‍ യോഗീശ്വരന്‍ സ്നാനം നടത്തുന്ന ഒരു ചെറിയ കുളം കാണാം. കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഇവിടുത്തെ വെള്ളം കൊടും വേനലിലും  വറ്റാറില്ല എന്ന് പരിസരവാസികള്‍ പറയുന്നു. 
ആദി കടലായി എന്ന സ്ഥലത്തോട് അടുത്ത് കിടക്കുന്ന ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടി ആണ്.  ഇവിടെ വിദേശികളെ ആകര്‍ഷിക്കാന്‍  വേണ്ടി 4 ചെറിയ റിസോര്‍ട്ടുകള്‍ ഉണ്ട്. 
ഇവിടുന്നു കുറച്ചുകൂടെ മുന്നോട്ട് പോയാല്‍ കിഴുന്ന മുനംബ്  കാണാം.  തികച്ചും ഒറ്റപെട്ട കടലോരത് മനസിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ നല്‍കുന്ന, വിശ്വാസികള്‍ക്ക്  ആശ്വാസം പകരുന്ന ഒരു പുണ്യ സ്ഥലം.. അതാണ്‌ കിഴുന്ന പാറ ഗുഹ.  അല്പം സമയം കൂടി അവിടെ ചെലവഴിച്ച ശേഷം ഞാന്‍ അവിടെ നിന്നും  മടങ്ങി....

6 അഭിപ്രായങ്ങൾ:

  1. വിശ്വാസം അതല്ലേ എല്ലാം !!! എന്തായാലും കേരളത്തിലെ ഇത്തരം മനോഹരമായ പ്രതേശങ്ങള്‍ അതികം ആരും അറിയപെടാതെ പോകുന്നു ലാലുവിന്റെ പോസ്റ്റുകളിലൂടെ ഇന്നിയും അത്തരത്തിലുള്ള പ്രതേശങ്ങളുടെ അറിവുകള്‍ കിടുമെന്നു പ്രതിക്ഷിക്കുന്നു

    www.ദേവലോകം.co.in

    മറുപടിഇല്ലാതാക്കൂ
  2. ഇതെന്ടെ നാട്.... വിവരങ്ങൾ ഒപ്പിയെടുതത്തിൽ കടപ്പെട്ടിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  3. ആര്ഷൃ സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ് ഭാരതം. സത്യദര്ശിറകളായ ഭാരതത്തിലെ യോഗികളും യോഗിശ്വരന്മാരും ധാര്മ്മി കബോധത്തില്നി‍ന്നും രൂപം പ്രാപിച്ചതുകൊണ്ടാണ് ഭാരതസംസ്‌കാരത്തിന് ആര്ഷപസംസ്‌കാരം എന്ന പേര്‍ സിദ്ധിച്ചത്. നമ്മുടെ സംസ്‌കാരത്തിന്റെ സ്രഷ്ടാക്കളും, വക്താക്കളും, പ്രചാരകരും ഈ ഋഷീശ്വരന്മാര്‍ തന്നെ ആയിരുന്നു. കഠിനമായ തപസ്സിലൂടെ പരമ്പരാഗതമായി നേടിയെടുത്തു ലോകജനതക്കാകമാനം വെളിച്ചത്തെ പ്രദാനം ചെയ്തത് അപരിഷ്‌കൃതരെന്ന് ഇന്നത്തെ പരിഷ്‌കൃതതലുമുറകള്‍ മുദ്ര കുത്തിയ ഈ ഗുരപരമ്പരകളായിരുന്നു. പ്രപഞ്ചോല്പ്പ്ത്തി മുതല്‍ തുടങ്ങുന്ന ചരിത്രസത്യങ്ങളെ ഇത്രകണ്ട് വസ്തുനിഷ്ടവും യുക്തിസമവുമായി പ്രവചിക്കുവാനും പ്രചരിപ്പിക്കുവാനും മറ്റു മതങ്ങളുടെ വക്താക്കള്കോകുവ ശാസ്ത്രത്തിനോ കഴിഞ്ഞിട്ടില്ല. പ്രപഞ്ചത്തിലെ പുല്ച്ചെഞടികള്‍ മുതല്‍ ഭീമാകാരങ്ങളായ വൃക്ഷങ്ങള്വ രെ കീടങ്ങള്‍ മുതല്‍ ജന്തുക്കള്വ്രെയുള്ള സര്വ്വ് ചരാചരങ്ങള്ക്കുംാ സമത്വത്തിന്റെ പീയൂഷകുഭം ചൊരിഞ്ഞത് ആര്ഷഷസംസ്‌കാരമാണ്. ഇതിനു പ്രചോദനമേകിയത് ഇരുണ്ട ഗുഹാതലങ്ങളിലും, ഘോരമായ വനപ്രദേശത്തും മരത്തിന്റെ തോലുമണിഞ്ഞിരുന്ന് ഇലകളും കായ്കനികളും ഭക്ഷിച്ച് തപസ്സനുഷ്ഠിച്ചിരുന്ന സത്യാന്വേഷികളായ ഗുരപരമ്പരകളായിരുന്നു. ഇത്തരത്തിലൊരു സമത്വത്തെ പ്രദാനം ചെയ്യുവാന്‍ ഇവിടുത്തെ ഒരു ഭൗതീക ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. വെറും ബാഹ്യമായ ചിന്താഗതിയിലൂടെ ആര്ഷരസംസ്‌കാരത്തെ വിശകലനം ചെയ്യുവാന്‍ സാദ്ധ്യമല്ല. അതിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് യുക്തിപൂര്വ്വം അപഗ്രഥിച്ചു എങ്കില്‍ മാത്രമേ അതിന്റെ ഉല്കൃലഷ്ടതയെപ്പറ്റി നാം ബോധവാനാകൂ

    മറുപടിഇല്ലാതാക്കൂ